എം.എ യൂസഫലി വത്തിക്കാനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടുമായി കൂടിക്കാഴ്ച നടത്തി

എം.എ യൂസഫലി വത്തിക്കാനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടുമായി കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക ഉപദേശ സംഘാംഗമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി.

സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിനടുത്തുള്ള കര്‍ദിനാളിന്റെ കാര്യാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാള്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട മാര്‍ ജോര്‍ജ് കൂവക്കാടിനെ യൂസഫലി അഭിനന്ദിച്ചു.

ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനലബ്ദിയെന്ന് അദേഹം അഭിപ്രായപ്പെട്ടു. ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.