കൊച്ചി: കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ 2025 ലെ പ്രോ- ലൈഫ് ദിനാഘോഷം മാര്‍ച്ച് 26 ന് പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ‘സുരക്ഷയുള്ള ജീവന്‍ പ്രത്യാശയുള കുടുംബം’ എന്നതാണ് ഈ വര്‍ഷത്തെ വിചിന്തന വിഷയം.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.
കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഭാരവാഹികളായ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, ജോണ്‍സന്‍ സി. എബ്രഹാം ,സാബു ജോസ്, ജോര്‍ജ് എഫ്. സേവ്യര്‍, ജെയിംസ് ആഴ്ച്ചങ്ങാടന്‍, സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി, ഡോ. ഫെലിക്‌സ് ജെയിംസ്, യുഗേഷ് പുളിക്കല്‍, പാലാ രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രൊ ലൈഫ് സമഗ്ര ദർശനം, മനുഷ്യജീവനെതിരെയുള്ള ആനുകാലിക വെല്ലുവിളികൾ എന്നി വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറും ചർച്ചകളും ഉണ്ടാകും. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെ നടക്കുന്ന സംസ്ഥാന സമ്മേളനം രാവിലെ ദിവ്യബലിയോടെ ആരംഭിക്കും. കേരളത്തിലെ വിവിധ രൂപതകളിലെയും പാലാ രൂപതയിലെ വിവിധ ഇടവകളിലെയും പ്രൊ ലൈഫ് പ്രവർത്തകരും പാലാ രൂപതയിലെ വിവിധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.