സിറിയയില്‍ അമേരിക്ക ആക്രമണം ശക്തമാക്കി; സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പെന്റഗണ്‍

സിറിയയില്‍ അമേരിക്ക ആക്രമണം ശക്തമാക്കി; സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പെന്റഗണ്‍

ബാഗ്ദാദ് : സിറിയയില്‍ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ വീണ്ടും ആക്രണം നടത്തി. ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ അമേരിക്കന്‍ സൈന്യത്തിനു നേരെ റോക്കറ്റ് ആക്രണങ്ങള്‍ പതിവായ സാഹചര്യത്തിലാണ് അമേരിക്ക വ്യോമാക്രമണം ശക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം നടത്തുന്ന ആദ്യത്തെ സൈനിക നടപടി ആണിത്.

ഇറാന്റെ പിന്തുണയുള്ള ഷിയ മിലീഷ്യയാണ് അമേരിക്കന്‍ സൈന്യത്തിനു നേരെ നടക്കുന്ന റോക്കറ്റ് ആക്രണങ്ങള്‍ക്കു പിന്നിലെന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിറ്റ്ബി ആരോപിച്ചു. ഈ മേഖലയിലെ അമേരിക്കയുടേയും സഖ്യ സൈന്യത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല തങ്ങള്‍ക്കു നിര്‍വഹിക്കേണ്ടതുണ്ടെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.

ഇറാഖിന്റെ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള റോക്കറ്റ് ആക്രണങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ പിന്തുണയുള്ള ഖാത്തിബ് സഈദ് അല്‍ ഷുഹാദ, ഖാത്തിബ് ഹിസ്ബുല്ല എന്നീ ഭീകരസംഘടനകളാണെന്നും കിറ്റ്ബി വ്യക്തമാക്കി. സിറിയയില്‍ നിന്നും ഇറാഖിലേക്ക് ഭീകര സംഘടനകള്‍ ആയുധം കടത്തുവാന്‍ പതിവായി ഉപയോഗിച്ചുവരുന്ന പാതകളിലായിരുന്നു ആക്രമണം.

കിഴക്കന്‍ സിറിയയില്‍ നിന്നും ആയുധങ്ങളും ഭീകരപ്രവര്‍ത്തരും ഇറാഖിലേക്ക് എത്തുന്നത് തടയുന്നതിനു സഖ്യസേനയെ വിന്യസിച്ചിട്ടുണ്ട്. സഖ്യസേനയുടെ സുരക്ഷ ഉറപ്പാക്കേണ്ട ദൗത്യം അമേരിക്കന്‍ സൈന്യത്തിനു നിര്‍ഹിക്കേണ്ടതുണ്ടെന്നും പെന്റഗണ്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.