ക്യാമ്പസുകളിലെ ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ക്യാമ്പസുകളിലെ ലഹരി ഉപയോഗം: വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരി ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. നാളെയാണ് യോഗം.

ലഹരിമരുന്നുകള്‍ ജീവിതത്തെ തകര്‍ക്കുന്ന ശക്തിയാണെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെക്കൂടി നശിപ്പിക്കും. അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മയക്കു മരുന്നുകള്‍ തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. ലഹരി മരുന്നുകള്‍ക്കെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും ക്യാമ്പസുകളില്‍ പ്രചാരണം സംഘടിപ്പിച്ച് വരികയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.