സൈനിക ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങളെ നിയന്ത്രിക്കും; തദ്ദേശീയ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം

സൈനിക ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങളെ നിയന്ത്രിക്കും; തദ്ദേശീയ ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ആര്‍മി ഡിസൈന്‍ ബ്യൂറോ തയ്യാറാക്കിയ മാര്‍ഗരേഖ അംഗീകാരത്തിനായി സമര്‍പ്പിച്ചു. തദ്ദേശീയ ഉല്‍പന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നീക്കം.

ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളില്‍ നിന്ന് വാങ്ങണമെന്നത് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്. അതിര്‍ത്തികളില്‍ കരസേന ഉപയോഗിക്കുന്ന ഡ്രോണുകള്‍ ചൈനീസ് സാങ്കേതിക വിദ്യയും ഘടകങ്ങളും കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം രൂക്ഷമായിരുന്നു.

ചൈനീസ് ഘടകങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ 400 ഡ്രോണുകള്‍ക്കുള്ള കരാര്‍ സൈന്യം ഏതാനും മാസം മുന്‍പ് റദ്ദാക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.