ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് എറിഞ്ഞ് തകര്‍ത്തു: അക്രമിയെ തിരിച്ചറിഞ്ഞതായി സൂചന

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം; രൂപക്കൂട് എറിഞ്ഞ് തകര്‍ത്തു:  അക്രമിയെ തിരിച്ചറിഞ്ഞതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സീറോ മലബാര്‍ സഭയുടെ പള്ളിക്ക് നേരെ ആക്രമണം. മയൂര്‍ വിഹാര്‍ ഫെയ്‌സ് വണ്ണിലെ സെന്റ് മേരീസ് ചര്‍ച്ചിന് നേരെയാണ് ഞായറാഴ്ച രാവിലെ 11.30 ഓടെ ആക്രമണമുണ്ടായത്.

പള്ളിയുടെ രൂപക്കൂട് അക്രമി തകര്‍ത്തു. ഇഷ്ടിക ഉപയോഗിച്ച് പള്ളിയുടെ മുന്നില്‍ സ്ഥാപിച്ചിരുന്ന രൂപക്കൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ഫരീദാബാദ് രൂപതയുടെ കീഴിലുള്ളതാണ് ഈ ദേവാലയം.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കില്‍ എത്തിയ യുവാവ് ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് സിസിടിവികളില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്.

അക്രമിയെ തിരിച്ചറിഞ്ഞതായാണ് വിവരം. ആക്രമണത്തില്‍ തകര്‍ന്ന രൂപക്കൂട് പള്ളി ഭാരവാഹികള്‍ പിന്നീടെത്തി പുനര്‍നിര്‍മ്മിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.