ന്യൂഡല്‍ഹി: 2050 ല്‍ ലോകത്തിലെ ഏറ്റവും അധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യ ഇന്തോനേഷ്യയെ മറികടന്ന് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി മാറും.
രാജ്യത്തെ മുസ്ലീങ്ങളുടെ എണ്ണം 31 കോടി ആയി തീരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആഗോള മുസ്ലീം ജനസംഖ്യയുടെ ഏകദേശം 11 ശതമാനമായിരിക്കും. ഉയര്‍ന്ന ഫെര്‍ട്ടിലിറ്റി നിരക്ക് മൂലം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ അതിവേഗം വളരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ ഹിന്ദുക്കളേക്കാള്‍ വേഗത്തില്‍ വളരുമെന്നും പ്രതീക്ഷിക്കുന്നു. പ്രധാനമായും അവരുടെ ശരാശരി പ്രായം കുറവും ഉയര്‍ന്ന ജനന നിരക്കും ഇതിന് കാരണമാണ്. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2010 ല്‍ 14.4 ശതമാനം ആയിരുന്നത് 2050 ഓടെ 18.4 ശതമാനമായി ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.