തൃശൂര്‍: വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിന്റെ പേരില്‍ മണ്ണുത്തി പൊലീസ് കേസെടുത്തു.
വാഹന വ്യൂഹം ഹോണ്‍ മുഴക്കിയത് ഇഷ്ടപ്പെടാതെ ഇയാള്‍ വഴിയില്‍ വണ്ടി കയറ്റിയിടുകയായിരുന്നു. തൃശൂര്‍ എളനാട് മാവുങ്കല്‍ അനീഷ് എബ്രഹാമിനെതിരെയാണ് കേസ്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണുത്തി ബൈപാസ് ജങ്ഷന് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വണ്ടൂരില്‍ നിന്ന് നെടുമ്പാശേരി വിമാന താവളത്തിലേക്ക് പോവുകയായിരുന്നു പ്രിയങ്ക ഗാന്ധി. വാഹനം മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനോട് അനീഷ് തട്ടിക്കയറുകയും ചെയ്തു.
ലക്ഷങ്ങള്‍ ഫോളേവേഴ്‌സുള്ള യൂട്യൂബര്‍ ആണെന്നും തടയാന്‍ ശ്രമിക്കരുതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.വാഹന വ്യൂഹത്തിനു നേരേ മനപൂര്‍വം ജീവന് അപകടം വരുത്തും വിധം കാര്‍ ഓടിച്ചു കയറ്റിയെന്നാണ് കേസ്.