വഖഫ് നിയമ ഭേദഗതി: അനുകൂല നിലപാട് സ്വീകരിക്കാത്ത എം.പിമാരെ ബഹിഷ്‌ക്കരിക്കുമെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ

വഖഫ് നിയമ ഭേദഗതി: അനുകൂല നിലപാട് സ്വീകരിക്കാത്ത എം.പിമാരെ ബഹിഷ്‌ക്കരിക്കുമെന്ന് ക്രൈസ്തവ സഭാ കൂട്ടായ്മ

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാത്ത എംപിമാരെ ബഹിഷ്‌ക്കരിക്കുമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നേതൃയോഗം മുന്നറിയിപ്പ് നല്‍കി.

മുനമ്പം സമരത്തെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്തവ സമൂഹത്തിന്റെയും സമീപനമെന്ന് നേതാക്കള്‍ പറഞ്ഞു.

ആകട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷെവ.വി.സി സെബാസ്റ്റ്യന്‍, കുരുവിള മാത്യൂസ്, അഡ്വ. ചാര്‍ളി പോള്‍, സാജന്‍ വേളൂര്‍, പ്രൊഫ. ഷേര്‍ളി സ്റ്റുവര്‍ട്ട്, ഡെന്നിസ് ജേക്കബ്, മജു തോമസ്, നിബു ജേക്കബ്, റോയി പി. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം ആകട്സ് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന് ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.