വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമനും കിരൺ റിജ്ജുവും

വഖഫ് നിയമ ഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമനും കിരൺ റിജ്ജുവും

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിമാരായ കിരൺ റിജ്ജുവും നിർമല സീതാരാമനും.

ഒരു മന്ത്രി എന്ന നിലയിലും ന്യൂനപക്ഷ സമുദായ അംഗം എന്ന നിലയിലും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ (കെസിബിസി) കേരളത്തിലെ എല്ലാ എംപിമാരോടും അഭ്യർത്ഥിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നു എന്ന് കിരൺ റിജ്ജുവും നിലവിലുള്ള വഖഫ് നിയമത്തിലെ അന്യായവും ഭരണഘടനാ വിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്ന കെസിബിസിയുടെ ആഹ്വാനം സ്വാഗതാർഹമായ നടപടിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.