അങ്കാറ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തിലെ യാത്രക്കാരന് പാനിക് അറ്റാക്ക് ഉണ്ടായതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ ഇരുന്നൂറോളം ഇന്ത്യന്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു.
ലാന്‍ഡിങിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ നേരിട്ടതാണ് പ്രശ്‌നമായത്. 16 മണിക്കൂറിലേറെയായി തുര്‍ക്കിയിലെ ഡീയാര്‍ ബക്കര്‍ വിമാനത്താവളത്തില്‍ തുടരുകയാണ് യാത്രക്കാര്‍.
വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ തുര്‍ക്കിയിലെ ഡീയാര്‍ ബക്കര്‍ വിമാനത്താവളത്തില്ല. ഇതുമൂലം 16 മണിക്കൂറിലേറെ സമയമായിട്ടും വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ് യാത്രക്കാര്‍.
യാത്ര പുനരാരംഭിക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ലൈന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടെര്‍മനിലില്‍ ആശയ വിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യാത്രക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാരുടെ കൂട്ടത്തില്‍ കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്. അതേസമയം, സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി വ്യോമയാന മന്ത്രാലയം ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.