കോട്ടയം : കേരള മനസാക്ഷിയെ ഞെട്ടിച്ച കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നേഴ്‌സിങ് കോളജിലെ റാഗിങ് കേസിലെ വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
ആറ് ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങിന് ഇരയാക്കിയതിന് കഴിഞ്ഞ ഫ്രെബ്രുവരി 11 നാണ് പ്രതികള്‍ അറസ്റ്റിലായത്.