ബീജിംഗ്: കോവിഡ് 19 മഹാമാരിയുടെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സംഘം ചൈനീസ് പ്രവിശയായ വുഹാനിലെ ഗവേഷണ ലാബ് സന്ദര്‍ശിച്ചു. ചൈനീസ് സര്‍ക്കാര്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ ലാബില്‍ സംഘം മൂന്നര മണിക്കൂര്‍ ചെലവഴിച്ചു.
ഈ ലാബില്‍ നിന്ന് പുറത്തു പോയ വൈറസാണ് ലോകത്തെ ലക്ഷക്കണക്കിനാളുകളുടെ ജീവനപഹരിച്ച കോവിഡ് 19 ന് കാരണമായതെന്ന് തുടക്കം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചൈന ഇത് നിക്ഷേധിക്കുകയും ലാബ് സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുകയുമായിരുന്നു.
പിന്നീട് അന്താരാഷ്ട്ര തലത്തില്‍ വന്‍ സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് ചൈന വിദഗ്ധ സംഘത്തിന് സന്ദര്‍ശന അനുമതി നല്‍കിയത്. വൈറസിന്റെ ആദ്യ വാഹകയായ ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന സ്ത്രീയുമായും സംഘം കൂടിക്കാഴ്ച നടത്തി.