കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി; എം.വി ജയരാജന്റെ പകരക്കാരന്‍

കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി; എം.വി ജയരാജന്റെ പകരക്കാരന്‍

കണ്ണൂര്‍: എം.വി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ.കെ രാഗേഷിനെ നിയോഗിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

മുഖ്യമന്ത്രിയാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ.കെ രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്. രാജ്യസഭയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഇദേഹം പിണറായി വിജയന്റെ വിശ്വസ്തനുമാണ്.

എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ച ഏക മലയാളിയാണ് രാഗേഷ്. അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയതും രാഗേഷിന് അനുകൂല ഘടകമായി.

കണ്ണൂര്‍ കാഞ്ഞരോട്ടെ സി. ശ്രീധരന്റെയും കര്‍ഷക തൊഴിലാളിയായ കെ.കെ യശോദയുടെയും മകനായ കെ.കെ രാഗേഷ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.