കൊച്ചി: നേര്യമംഗലത്തിനു സമീപം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ച് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തില്‍ 14 വയസുകാരി മരിച്ചു. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്.
അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായികുന്ന ബസാണ് ഇന്ന് രാവിലെ 11 മണിയോടെ അപകടത്തില്‍പെട്ടത്.
ഡിവൈഡറില്‍ കയറിയ ബസ് റോഡില്‍ നിന്നു തെന്നി താഴേക്ക് നീങ്ങി. ബസില്‍ നിന്ന് തെറിച്ചുവീണ പെണ്‍കുട്ടി ബസിന്റെ അടിയില്‍പെടുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.