അബുജ: വിശുദ്ധവാരത്തിലും നൈജീരിയയിൽ ക്രിസ്ത്യൻ നരഹത്യ തുടരുന്നു. ഏപ്രിൽ 14 തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബസ കൗണ്ടിയിലെ ക്വാൾ ജില്ലയിലെ സിക്കെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതായി പ്രദേശവാസിയായ ബ്ലെസിംഗ് യാകുബു പറഞ്ഞു.
ഏപ്രിൽ 11ന് മിയാങ്കോ ജില്ലയിലെ ബസ കൗണ്ടിയിലെ തന്നെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ബസയിൽ, ഏപ്രിൽ എട്ടിന് രാത്രിയിൽ തീവ്രവാദികൾ മൂന്ന് ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിൽ ആക്രമണം നടത്തി രണ്ട് പേരെ കൊലപ്പെടുത്തിയതായി ബസയിലെ മിയാംഗോ ജില്ലയിലെ ഒരു കമ്മ്യൂണിറ്റി നേതാവ് ജോസഫ് ചുഡു യോങ്ക്പ പറഞ്ഞു
ഈ മാസം ആദ്യം നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് 60ലധികം ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയിരുന്നു. നൈജീരിയയിൽ ക്രിസ്ത്യൻ നരഹത്യ തുടരുകയാണ്.