വാഷിങ്ടണ്‍: ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായി ഉപയോഗപ്പെടുത്താന്‍ ആഗോള സമൂഹം സമ്മര്‍ദം ചെലുത്തണമെന്ന് യു.എന്‍ ആണവായുധ ഏജന്‍സി തലവന്‍ റാഫേല്‍ മാരിയാനോ ഗ്രോസി.
നിലവില്‍ ഇറാന് ആണാവയുധമില്ല. എന്നാല്‍ അവര്‍ സ്വന്തം നിലയില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് അടുത്തെത്തി. അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇറാന്‍ തുടക്കം കുറിച്ചിട്ടില്ലെങ്കിലും വൈകാതെ അവര്‍ അത് സ്വന്തമാക്കും. അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഇറാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.
'അണുബോംബ് നിര്‍മിക്കുന്നതിനുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്. ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും. കഴിഞ്ഞ നാല് വര്‍ഷത്തില്‍ അണുബോംബ് നിര്‍മിക്കുന്നതില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്'- ഗ്രോസി കൂട്ടിച്ചേര്‍ത്തു.
റാഫേല്‍ മാരിയാനോ ഗ്രോസി നേരത്തെ ഇറാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്‍ഗാച്ചിയുമായും ഇറാന്‍ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ മുഹമ്മദ് ഇസ്‌ലാമിയുമായും അദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നനെതിരെ നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു.