യുദ്ധഭീതിക്കിടയിലും ദുഖവെള്ളി ആചരിച്ച് ഇസ്രയേലിലെ മലയാളി സമൂഹം

യുദ്ധഭീതിക്കിടയിലും ദുഖവെള്ളി ആചരിച്ച് ഇസ്രയേലിലെ മലയാളി സമൂഹം

ജെറുസലേം: വിശുദ്ധ ഭൂമിയിലെ യുദ്ധഭീതിയും അപ്രതീക്ഷിതമായ സാഹചര്യങ്ങളും മറികടന്ന് ഈ വർഷത്തെ ദുഖവെള്ളി ആചരിച്ച് ഇസ്രയേലിലെ മലയാളി സമൂഹം. ജെറുസലേമിലെ ​ഗെതസെമീൻ തോട്ടത്തിനടുത്തുള്ള ബസലിക്ക ഓഫ് അഗോണിയിൽ നടന്ന തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.



ഫാ. ബാബു ജോസ് ഒ.എഫ്.എം ക്യാപ്, ഫാ. പ്രദീപ് കള്ളിയത്ത്, ഫാ. ടിനു പനച്ചിക്കൽ എന്നിവർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികരായി. ഫാ. ജോസ് കൊച്ചംകുന്നേൽ എസ്.ഡി.ബി, ഫാ. ജെയിൻ ജോസഫ് എം.സി.ബി.എസ്, ഫാ. തോമസ് ജോസഫ് ഒ.എഫ്.എം, ഫാ. ജോർജ്, ഫാ. ആൽബർട്ട് ക്ലീറ്റസ് അർത്തശേരിൽ തുടങ്ങിയ വൈദികരും തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. ഫാ. സനീഷ് തോമസ് വചന സന്ദേശം നൽകി.



ആയിരത്തിലധികം മലയാളികൾ ദുഖവെള്ളിയുടെയും കുരിശിന്റെ മാഹാത്മ്യത്തിന്റെയും ആഴത്തിൽ പങ്കുചേർന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് നടന്ന നേർച്ചഭക്ഷണ വിതരണത്തിൽ ജെറുസലേം മലയാളി അസോസിയേഷൻ (JMA) ഉൾപ്പെടെയുള്ള വിവിധ മലയാളി കൂട്ടായ്മകൾ സഹകരിച്ചു. സാഹചര്യങ്ങൾ എത്ര കഠിനമായാലും വിശ്വാസത്തിന്റെ പ്രകാശം കെടുത്താനാകില്ലെന്ന് വെളിപ്പെടുത്തുന്ന ആത്മീയമായ ആഘോഷമായിരുന്നു ഈ ദുഖവെള്ളി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.