സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍

ന്യൂഡല്‍ഹി: യു.പി.എസ്.സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. യൂണിന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ല്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. 1009 പേരാണ് ഇത്തവണ യോഗ്യത നേടിയത്. ഹര്‍ഷിത ഗോയല്‍ ആണ് രണ്ടാം റാങ്ക് നേടിയത്. ഡി.എ പരാഗ് മൂന്നാം റാങ്കും നേടി.

ഷാ മാര്‍ഗി ചിരാഗിനാണ് നാലാം റാങ്ക്, ആകാശ് ഗാര്‍ഗിന് അഞ്ചാം റാങ്ക്, കോമല്‍ പുനിയയ്ക്ക് ആറാം റാങ്ക്, ആയുഷി ബന്‍സലിന് ഏഴാം റാങ്ക്, രാജ് കൃഷ്ണ എട്ടാം റാങ്ക്, ആദിത്യ വിക്രം ഒമ്പതാം റാങ്ക്, മായങ്ക് ത്രിപഠിക്ക് പത്താം റാങ്ക് എന്നിങ്ങനെയാണ് മറ്റ് റാങ്കുകള്‍.
ആദ്യ 50 റാങ്കുകളില്‍ നാല് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ 100 റാങ്കുകളില്‍ 5 മലയാളി വനിതള്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ബി ശിവചന്ദ്രന്‍ ( 23 ) ആല്‍ഫ്രജ് തോമസ് ( 33 ) ആര്‍ മോണിക്ക ( 39 ) പി. പവിത്രന്‍ ( 42 ) മാളവിക ജി. നായര്‍ ( 45 ) ജി.പി നന്ദന ( 47 ) സോണറ്റ് ജോസ് ( 54 ) തുടങ്ങിയവര്‍ ആദ്യ 60 പട്ടികയില്‍.

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 16 നും തുടര്‍ന്ന് മെയിന്‍ പരീക്ഷ 2024 സെപ്റ്റംബര്‍ 20 നും സെപ്റ്റംബര്‍ 29 നും ഇടയില്‍ നടന്നു. അവസാന ഘട്ടമായ ഇന്റര്‍വ്യൂ റൗണ്ട് 2025 ജനുവരി ഏഴ് മുതല്‍ ഏപ്രില്‍ 17 വരെ ആയിരുന്നു. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ മൂന്ന് പ്രധാന ഘട്ടങ്ങള്‍ ആണ് ഉള്ളത്. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, വ്യക്തിത്വ പരീക്ഷ ( ഇന്റര്‍വ്യൂ ) മൂന്ന് ഘട്ടങ്ങളിലെയും ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ എല്ലാ സ്റ്റേജുകളും പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.