ഇസ്‌ലാമാബാദ്: പഹല്‍ഗാമിലെ ഭീകരാക്രമണം നടത്തിയവരെ സ്വാതന്ത്ര്യ സേനാനികളെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍.
പാകിസ്ഥാനിലെ സ്വാതന്ത്ര്യസമരക്കാരാണ് ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരെ സഹായിച്ചിട്ടുണ്ടെന്ന് പാക് പ്രതിരോധമന്ത്രി സമ്മതിച്ചു. മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാൻ അമേരിക്കയ്ക്ക് വേണ്ടി പലതും ചെയ്തെന്ന് ക്വാജ ആസിഫ് ആണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ലഷ്കർ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
”ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സേനാനികളാണ്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യന്‍ ജനങ്ങള്‍ക്കു വെള്ളം ആവശ്യമാണ്. അതു നിങ്ങള്‍ക്കു നിര്‍ത്താന്‍ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ല”- ഇഷാഖ് ദാര്‍ പറഞ്ഞു.
അട്ടാരി അതിർത്തി അടയ്ക്കുക. പാക് പൗരൻമാർക്ക് യാത്ര വിലക്ക്. പാക്ക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യവിടുക. നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക എന്നിവയ്ക്ക് ഒപ്പമായിരുന്നു പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ മരവിപ്പിച്ചത്.