വത്തിക്കാൻ : നൈജീരിയയിലെ സാംഫറ സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർത്ഥിനികളെ തീവ്രവാദികളെ തട്ടിക്കൊണ്ടുപോയതിനെതിരെ ഫ്രാൻസിസ് മാർപാപ്പ ശക്തമായി അപലപിച്ചു. “317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതിനെ നൈജീരിയയിലെ ബിഷപ്പുമാരോടൊപ്പം ഞാനും അപലപിക്കുന്നു . .ഈ പെൺകുട്ടികൾ വേഗത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.” വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ കത്തോലിക്കാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ പ്രതിവാര പ്രസംഗത്തിൽ പോപ്പ് പറഞ്ഞു.
സാംഫാര സംസ്ഥാനത്തെ തലതാ മഫാര ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ജംഗെബെയിലെ ഗവൺമെന്റ് ഗേൾസ് ജൂനിയർ സെക്കൻഡറി സ്കൂളിലെ ഹോസ്റ്റലുകളിൽ നിന്ന് 317 സ്‌കൂൾ വിദ്യാർത്ഥിനികളെ വെള്ളിയാഴ്ച പുലർച്ചെയാണ് തീവ്രവാദികൾ കാട്ടിലേക്ക് തട്ടി കൊണ്ടുപോയത്.മോചനദ്രവ്യം, ബലാത്സംഗം, കൊള്ളയടിക്കൽ എന്നിവയ്ക്കായി തട്ടിക്കൊണ്ടുപോകൽ ആക്രമണങ്ങൾ ശക്തമാക്കിയ വടക്കുപടിഞ്ഞാറൻ, മധ്യ നൈജീരിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കനത്ത ആയുധധാരികളായ ക്രിമിനൽ തീവ്രവാദ സംഘങ്ങൾ പെൺകുട്ടികളെ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണ്.ഇസ്ലാമിക് സ്റ്റേറ്റുമായും ബൊക്കോ ഹറാം സംഘടനയുമായി ബന്ധമുള്ളവരാണ് ഈ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ .