വോട്ടര്‍ പട്ടികയില്‍ മാറ്റവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മരണ രജിസ്ട്രേഷന്‍ ഡാറ്റ ഇലക്ടറല്‍ ഡാറ്റയുമായി ബന്ധിപ്പിക്കും

വോട്ടര്‍ പട്ടികയില്‍ മാറ്റവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മരണ രജിസ്ട്രേഷന്‍ ഡാറ്റ ഇലക്ടറല്‍ ഡാറ്റയുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതിയ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ടറല്‍ ഡാറ്റ ബേസുമായി മരണ രജിസ്ട്രേഷന്‍ ഡാറ്റ ബന്ധിപ്പിക്കാനാണ് തീരുമാനം.

ഇതോടെ മരിച്ചവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനാകും. വോട്ടര്‍ സ്ലിപ്പിന്റെ ഡിസൈനില്‍ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്.

ഫോട്ടോ കൂടുതല്‍ വ്യക്തമാകുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് പദ്ധതി. മരിച്ചവരുടെ പേരുകള്‍ ഓരോ പ്രാവശ്യവും വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിക്കുന്നുവെന്നും ഇതേ തുടര്‍ന്ന് കള്ളവോട്ടുകള്‍ നടക്കുന്നുവെന്നും വിവിധ സ്ഥലങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ നടപടി ആരംഭിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.