വത്തിക്കാൻ സിറ്റി: മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദിനാളെന്ന ഖ്യാതി സ്വന്തമാക്കാനൊരുങ്ങി ഉക്രെയ്നിലെ കർദിനാൾ മൈക്കോള ബൈചോക്ക്. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ 50 വയസ് പോലും പ്രായമില്ലാത്ത കർദിനാൾ മൈക്കോള ബൈചോക്കും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയാകുന്നു എന്നത് ശ്രദ്ധേയമാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഓഷ്യാന എന്നിവിടങ്ങളിലെ ഉക്രേനിയൻ കത്തോലിക്കർക്കായി നിയോഗിക്കപ്പെട്ട കർദിനാൾ മൈക്കോളയുടെ പ്രായം 45 വയസ് മാത്രമാണ്. അന്തരിച്ച കർദിനാൾ ജോർജ്ജ് പെല്ലിന് ശേഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള കർദിനാളാണ് മൈക്കോള ബൈചോക്ക്. അഞ്ച് വർഷം മുമ്പാണ് മൈക്കോള ബൈചോക്ക് മെൽബണിൽ എത്തുന്നത്. ഈ വർഷം ഓസ്‌ട്രേലിയൻ പൗരത്വത്തിന് അർഹത നേടും.
1980 ഫെബ്രുവരി 13 ന് ഉക്രേയ്നിലെ ടെർനോപില്ലിൽ കർദിനാൾ മൈക്കോള ബൈചോക്ക് ജനിച്ചു. 2005 ൽ വൈദികനായി. 2020 ൽ മെൽബണിലെ ഉക്രേനിയൻ കാത്തലിക് എപ്പാർക്കി ഓഫ് സെയിന്റസ് പീറ്റർ ആൻഡ് പോൾ ബിഷപ്പായി അദേഹം നിയമിതനായി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ ബൈചോക്കിനെ കർദിനാളായി പ്രഖ്യാപിക്കുകയും ഡിസംബർ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ മറ്റ് 21 പേർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. വി. അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭാംഗമാണ്