മാര്‍ത്തോമൈറ്റ് പ്രീമിയര്‍ ലീഗ് 2025: സെഹിയോന്‍ മാര്‍ത്തോമ യുവജനസഖ്യം ചാമ്പ്യന്മാര്‍

മാര്‍ത്തോമൈറ്റ് പ്രീമിയര്‍ ലീഗ് 2025: സെഹിയോന്‍ മാര്‍ത്തോമ യുവജനസഖ്യം ചാമ്പ്യന്മാര്‍

ഡാളസ്: മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എ യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 'മാര്‍ത്തോമയിറ്റ് പ്രീമിയര്‍ ലീഗ് 2025' ഇന്‍ഡോര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെഹിയോന്‍ മാര്‍ത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. വാശിയേറിയ ടൂര്‍ണമെന്റില്‍ കരോള്‍ട്ടന്‍ മാര്‍ത്തോമാ യുവജന സഖ്യം രണ്ടാം സ്ഥാനത്ത് എത്തി.

2025 മെയ് മൂന്നാം തിയതി ശനിയാഴ്ച ലോഡ്‌സ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വച്ച് നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ സെന്ററിലെ എല്ലാ യുവജനസഖ്യ ശാഖകളും ആവേശത്തോടെ പങ്കെടുത്തു. വാശിയേറിയ മത്സരങ്ങളോടെ സമാപിച്ച ടൂര്‍ണമെന്റ് വന്‍വിജയമായി


മാന്‍ ഓഫ് ദ മാച്ച് ആയി ജേക്കബ് ജോര്‍ജ് (സെഹിയോന്‍ മാര്‍ത്തോമ യുവജന സഖ്യം) തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി ഷിജു ജേക്കബ് (സെഹിയോന്‍ മാര്‍ത്തോമ യുവജനസഖ്യം), മികച്ച ബൗളറായി സിബി മാത്യു (ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ യുവജനസഖ്യം) എന്നിവരെ തിരഞ്ഞെടുത്തു.


ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏവരേയും സെന്‍ട്രല്‍ സെക്രട്ടറി സിബി മാത്യു സ്വാഗതം ചെയ്തു. ഫാ. ഷിബി എം എബ്രഹാം, ഫാ. എബ്രഹാം സാംസണ്‍, ഫാ. റോബിന്‍ വര്‍ഗീസ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.


ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജുബിന്‍ ജോസഫ് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.