തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഏറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട എം.ആര്‍ അജിത് കുമാറാണ് പുതിയ എക്‌സൈസ് കമ്മീഷണര്‍. മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.
നിലവില്‍ വിജിലന്‍സ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു.
ബല്‍റാം കുമാര്‍ ഉപാധ്യായ പൊലീസ് അക്കാദമി ഡയറക്ടറായും കെ.സേതുരാമനെ ജയില്‍ വകുപ്പ് മേധാവിയായും മഹിപാല്‍ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു.
ജി.സ്പര്‍ജന്‍ കുമാറാണ് പുതിയ ക്രൈംബ്രാഞ്ച് ഐ.ജി. പി.പ്രകാശിനെ കോസ്റ്റല്‍ പൊലീസ് ഐ.ജിയായും എ.അക്ബറിനെ ആഭ്യന്തര സുരക്ഷ ഐ.ജിയായും നിയമിച്ചു.