'മാര്‍പാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും'; ആഗോള കത്തോലിക്കാ സഭയുടെ മഹാ ഇടയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

 'മാര്‍പാപ്പയ്ക്ക് ഇന്ത്യന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസകളും'; ആഗോള കത്തോലിക്കാ സഭയുടെ മഹാ ഇടയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി തിരഞ്ഞെടുത്ത ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ മാര്‍പാപ്പയുമായി ആശയങ്ങള്‍ പങ്കിടുന്നതിനും ഊഷ്മള ബന്ധം തുടരുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

'ബഹുമാന്യനായ മാര്‍പാപ്പ ലിയോ പതിന്നാലാമന് ഇന്ത്യന്‍ ജനതയുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുകയാണ്. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നി ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിച്ച സന്ദര്‍ഭത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദേഹം എത്തിയിരിക്കുന്നത്'- പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.



69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ വ്യാഴാഴ്ചയാണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് അദേഹം. വിശുദ്ധ അഗസ്റ്റിനിയന്‍ സഭയിലെ അംഗമാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.