അയര്‍ലന്‍ഡില്‍ ആയിരുന്ന ജോര്‍ജ് സക്കറിയയുടെ മാമോദീസ മെയ് ആറിനായിരുന്നു
കൊടുമണ്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരന്‍ വീടിനോട് ചേര്‍ന്ന സ്വിമ്മിങ്പൂളില്‍ വീണ് മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകന്‍ ജോര്‍ജ് സക്കറിയയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
സംസ്‌കാരം ഞായറാഴ്ച മൂന്നിന് ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍.
വീടിനോട് ചേര്‍ന്ന സ്വിമ്മിങ് പൂളിലാണ് കുട്ടി വീണത്. പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനായി കഴിഞ്ഞ മാസം 21 നാണ് അയര്‍ലന്‍ഡില്‍ നിന്ന് പിതാവ് ലിജോ കുടുംബ സമേതം നാട്ടില്‍ എത്തിയത്. മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ മെയ് ആറിനായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് 19 ന് തിരികെ അയര്‍ലന്‍ഡിലേക്ക് പോകാനിരിക്കെയാണ് ദുരന്തം.
സഹോദരങ്ങള്‍: ജോണ്‍, ഡേവിഡ്.