തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന പ്രദേശങ്ങളെ നോ ഡ്രോണ്‍ സോണായി പ്രഖ്യാപിച്ചതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
രാജ് ഭവന്‍, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടറിയേറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, വി.എസ്.എസ്.സി/ ഐ.എസ്.ആര്‍.ഒ തുമ്പ, ഐ.എസ്.ആര്‍.ഒ ഇന്റര്‍നാഷണല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂര്‍ക്കാവ്, എല്‍.പി.എസ്.സി/ഐ.എസ്.ആര്‍.ഒ വലിയമല, തിരുവനന്തപുരം ഡൊമെസ്റ്റിക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സതേണ്‍ എയര്‍ കമാന്‍ഡ് ആക്കുളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്‌നോപാര്‍ക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, മിലിറ്ററി ക്യാമ്പ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജഗതി, ശ്രീപത്മനാഭസ്വാമി ടെമ്പിള്‍, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ യാതൊരു കാരണവശാലും ഡ്രോണുകള്‍ പറത്താന്‍ പാടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.