ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കൂടുതല്‍ നടപടിക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് നിതിന്‍ ഗഡ്കരി

 ദേശീയപാത നിര്‍മാണത്തിലെ വീഴ്ച: കൂടുതല്‍ നടപടിക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് ഗഡ്കരി ആവശ്യപ്പെട്ടതായാണ് വിവരം. കരാര്‍ കമ്പനികള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദേശീയപാതയുടെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് അടക്കം ഉണ്ടായ വിഷയത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ ഉന്നതതല വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മലപ്പുറത്തെ ബിജെപി നേതൃത്വത്തിനൊപ്പം ഡല്‍ഹിയിലെത്തി, കേന്ദ്രമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്താനാണ് സംസ്ഥാന ബിജെപി ഘടകത്തിന്റെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.