റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി പാസ്റ്ററിനും കുടുംബത്തിനും നേരെ സംഘപരിവാര്‍ ആക്രമണം. ഛത്തീസ്ഗഡിലെ കവാര്‍ധയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ സംഘം ഭീഷണിപ്പെടുത്തി. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാസ്റ്റര്‍ ജോസ് തോമസ്, ഭാര്യ ലിജി തോമസ്, രണ്ട് മക്കള്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് ആക്രമിച്ചത്. പാസ്റ്റര്‍ ജോസ് തോമസിനെ കള്ളക്കേസില്‍ കുടുക്കിയെന്നും അക്രമികള്‍ക്കെതിരായ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പാസ്റ്റര്‍ ജോസ് തോമസിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂളിനെതിരായ നീക്കത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ആരോപണമുണ്ട്. മതപരിവര്‍ത്തനം ഉള്‍പ്പെടെ ആരോപിച്ചായിരുന്നു അതിക്രമം.