മാസപ്പടി കേസ്: സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി വീണ്ടും മാറ്റി

മാസപ്പടി കേസ്: സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ നല്‍കി ഹര്‍ജി വീണ്ടും ഡല്‍ഹി ഹൈക്കോടതി മാറ്റി. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ തുടര്‍ നടപടി പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചിരുന്നുവെന്ന് സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

അതേസമയം വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 30ലേക്ക് മാറ്റി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് സി.എം.ആര്‍.എല്ലിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജി തീര്‍പ്പാക്കും വരെ തുടര്‍നടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ നിര്‍ദേശിച്ചതായി സി.എം.ആര്‍.എല്‍ അവകാശപ്പെട്ടിരുന്നു.

ഇതോടെയാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹര്‍ജികള്‍ എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.