തിരുവനന്തപുരം സ്വദേശിനി ഓസ്ട്രേലിയയിൽ അന്തരിച്ചു; സംസ്കാരം ജൂൺ അഞ്ചിന്

തിരുവനന്തപുരം സ്വദേശിനി ഓസ്ട്രേലിയയിൽ അന്തരിച്ചു; സംസ്കാരം ജൂൺ അഞ്ചിന്

സിഡ്‌നി: തിരുവനന്തപുരം സ്വദേശിനി ഓസ്‌ട്രേലിയയിൽ അന്തരിച്ചു. കാൻബറ പെന്തക്കോസ്തൽ ചർച്ചിലെ അംഗമായിരുന്ന ഡെയ്‌സി എബ്രഹാം (46) ആണ് മരിച്ചത്. എസി‍ടി ഹെൽത്തിൽ ഡാറ്റ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.

തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായിരുന്ന ഡെയ്‌സി ഏബ്രഹാം കുറച്ചുകാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.

സംസ്കാരം ജൂൺ അഞ്ചിന് വ്യാഴാഴ്ച രാവിലെ 11ന് സിഡ്‌നിയിലുള്ള മക്കാർതർ മെമ്മോറിയൽ പാർക്കിൽ നടക്കും. ഭർത്താവ്: രാഹുൽ ജോർജ്, മകൻ ജോയൽ മിഖായേൽ ജോർജ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.