സ്റ്റോക്ക്ഹോം: തെക്കൻ സ്വീഡിഷ് നഗരമായ വെറ്റ് ലാൻഡയിൽ ബുധനാഴ്ച തീവ്രവാദി എന്ന് സംശയിക്കുന്ന ഒരാൾ എട്ട് പേരെ കോടാലി ഉപയോഗിച്ച് ആക്രമിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സ്വീഡിഷ് നഗരത്തിൽ ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തെത്തുടർന്ന് അക്രമണകാരിയെ കാലിൽ വെടിവെച്ച് പോലീസ് കീഴടക്കി , തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുപതു വയസ്സു തോന്നിക്കുന്ന പ്രതി തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമോ അഭിമുഖ്യമോ പുലർത്തുന്നതായി പോലീസ് സംശയിക്കുന്നു . സ്വീഡനിൽ തീവ്രവാദ ഭീഷണി ഉയർന്നതായി രഹസ്യാന്വേഷണ വിഭാഗം കരുതുന്നു.
സമീപ വർഷങ്ങളിൽ ഈ സ്കാൻഡിനേവിയൻ രാജ്യം രണ്ടുതവണ ആക്രമിക്കപ്പെട്ടു. 2010 ഡിസംബറിൽ സ്റ്റോക്ക്ഹോമിന്റെ മധ്യഭാഗത്ത് ചാവേർ ആക്രമണം നടന്നു എങ്കിലും ആരും കൊല്ലപ്പെട്ടിരുന്നില്ല .2017 ഏപ്രിലിൽ ഉസ്ബെക്ക് അഭയാർഥി സ്റ്റോക്ക്ഹോമിലെ കാൽനടയാത്രക്കാരെ മോഷ്ടിച്ച ട്രക്ക് ഉപയോഗിച്ച് വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.