മെൽബൺ സിറോ-മലബാർ രൂപതയുടെ സേഫ്‌ഗാർഡിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പരിശീലന കളരി സംഘടിപ്പിച്ചു

മെൽബൺ സിറോ-മലബാർ രൂപതയുടെ സേഫ്‌ഗാർഡിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പരിശീലന കളരി സംഘടിപ്പിച്ചു

മെൽബൺ: സെന്റ് തോമസ് മെൽബൺ സിറോ-മലബാർ രൂപതയുടെ സേഫ്‌ഗാർഡിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ന്യൂ സൗത്ത് വെയിൽസിലെ ഗോൾബണിൽ പരിശീലന കളരി സംഘടിപ്പിച്ചു. സഭയിലും സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സേഫ്‌ഗാർഡിംഗ് ഊന്നൽ നൽകുന്നത്.

ഫാ. ബിനേഷ് നരിമറ്റത്തിൽ സിഎസ്ടി, സോഷ്യൽ വർക്ക് മേഖലയിൽ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ലിസി എന്നിവരാണ് സേഫ്‌ഗാർഡിങ് പ്രോഗ്രാം നയിച്ചത്. ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇൻലാൻഡ് സിറ്റിയായ ഗോൾബണിൽ ഏകദേശം അറുപതോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

സെന്റ് തോമസ് മെൽബൺ രൂപത ഓരോ വ്യക്തിയുടെയും സുരക്ഷക്കും ക്ഷേമത്തിനും ഉയർന്ന മുൻഗണന നൽകുന്നു. ഈ നിർണായക ഉത്തരവാദിത്വം നിർവഹിക്കാൻ ഇടവകകൾക്കും മിഷനുകൾക്കും പ്രൊഫഷണൽ ഉപദേശം നൽകുന്നതിനും സജ്ജീകരിച്ച പരിശീലനം നൽകുന്നതിനുമായി രൂപതയുടെ സേഫ്‌ഗാർഡിംഗ് ടീം പ്രവർത്തിച്ച് വരുന്നു.

സഭാപരമായ എല്ലാത്തരം പദവികൾ ഏറ്റെടുക്കുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സുരക്ഷ സംബന്ധിയായ സർട്ടിഫിക്കേഷൻ അനിവാര്യമാണ്. ഓരോ ഇടവകയിലും ഇത്തരം വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പരിശീലനം ലഭിച്ച നിയുക്ത സേഫ്​ഗാർഡിങ് ഓഫീസർമാർ നിയമിക്കപ്പെട്ടിരിക്കുന്നു.

ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്, അതത് സംസ്ഥാന സർക്കാരുകൾ എന്നിവയുടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാണ് മെൽബൺ രൂപതയുടെ സേഫ്‌ഗാർഡിങ് വിഭാഗം പ്രവർത്തിക്കുന്നത്. ഗാർഹിക അതിക്രമം, വിവിധതരം പീഡനങ്ങൾ, കുട്ടികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ മാർഗരേഖകളും പ്രവർത്തനരീതികളും അടിസ്ഥാനമാക്കി ഈ വിഭാഗം പ്രവർത്തിക്കുന്നു

തയ്യാറാക്കിയത്: ആഷ്‌ബിൻ തോമസ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.