കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപിടിത്തം; തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപിടിത്തം; തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി

കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്ക് കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിലൂടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

വെള്ളിയാഴ്ച രാവിലെ 8:40 നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്‌നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 1387 കണ്ടെയ്‌നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാര്‍ഡിന്റെ ഓഫ്ഷോര്‍ പട്രോള്‍ വെസലായ ഐസിജിഎസ് സാചേത് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.