ഭീഷണിയായി 'മോന്ത' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; പത്ത് ജില്ലകളിൽ അലര്‍ട്ട്

ഭീഷണിയായി 'മോന്ത' ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; പത്ത് ജില്ലകളിൽ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്.

അതേസമയം ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോന്ത’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് മച്ചിലി പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ഇതിന്റെ ഭാ​ഗമായി ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.