മനോരമ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി പാലക്കാട് യുവക്ഷേത്രയ്ക്ക്; 'നൂലാമാല' മികച്ച കോളജ് മാഗസിൻ

മനോരമ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി പാലക്കാട് യുവക്ഷേത്രയ്ക്ക്; 'നൂലാമാല' മികച്ച കോളജ് മാഗസിൻ

പാലക്കാട് : കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള 2024 ലെ മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി പാലക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് സ്വന്തം. യുവക്ഷേത്ര പ്രസിദ്ധീകരിച്ച 'നൂലാമാല' എന്ന മാഗസിനാണ് പുരസ്കാരം നേടിയത്.

ട്രോഫിയും 50,001 രൂപയുടെ ക്യാഷ് അവാർഡും അടങ്ങുന്നതാണ് സമ്മാനം. കോളജിനും സ്റ്റുഡന്റ് എഡിറ്റർക്കും പ്രത്യേക ട്രോഫികൾ സമ്മാനിക്കും. കോളജ് മാഗസിനുകളിലെ ആശയപരമായ പുതുമ, അവതരണത്തിലെ സൗന്ദര്യം, ഭാഷാപരമായ മേന്മ, സാമൂഹിക പ്രതിബദ്ധത എന്നിവ വിലയിരുത്തിയാണ് മനോരമ ഈ പുരസ്കാരം നൽകുന്നത്.

മാഗസിൻ എഡിറ്റർമാർക്കും വിദ്യാർത്ഥികൾക്കും എഴുത്തിനോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിനും സർ​ഗാത്മക കഴിവുകൾ വളർത്തുന്നതിനും വേണ്ടിയാണ് ഈ ട്രോഫി ഏർപ്പെടുത്തിയിട്ടുള്ളത്.

മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളജിന്റെ 'എൻഎച്ച് കാക്കത്തൊള്ളായിരത്തി അറുപത്തിയാറ്' എന്ന മാഗസിനാണ് രണ്ടാം സ്ഥാനം നേടിയത്. എറണാകുളം ഗവ. മെഡിക്കൽ കോളജിന്റെ മാഗസിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.