സീറോ മലബാർ ജൂബിലി കൺവെൻഷനുള്ള ഒരുക്കങ്ങൾ ചിക്കാ​ഗോയിൽ പുരോ​ഗമിക്കുന്നു; സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് കൺവെൻഷൻ എക്സിക്യൂട്ടീവ് ടീം

സീറോ മലബാർ ജൂബിലി കൺവെൻഷനുള്ള ഒരുക്കങ്ങൾ ചിക്കാ​ഗോയിൽ പുരോ​ഗമിക്കുന്നു; സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് കൺവെൻഷൻ എക്സിക്യൂട്ടീവ് ടീം

ചിക്കാഗോ: 2026ലെ സീറോ മലബാർ ദേശീയ ജൂബിലി കൺവെൻഷനുള്ള ഒരുക്കങ്ങൾ ചിക്കാ​ഗോയിൽ പുരോ​ഗമിക്കുന്നു. കൺവെൻഷന്റെ സംഘാടക സമിതി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. കൺവെൻഷന്റെ സു​ഗമമായ നടത്തിപ്പിനായി മാരിയട്ട് മാർക്വിസ്, ഹയാത്ത് റീജൻസി മക്കോർമിക് പ്ലേസ്, ഹിൽട്ടൺ ഗാർഡൻ ഇൻ മക്കോർമിക് പ്ലേസ് എന്നീ മൂന്ന് ഹോട്ടലുകളുമായാണ് സംഘാടക സമിതി നിർണായകമായ കരാറിൽ ഒപ്പിട്ടത്.

ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ, ജൂബിലി ചെയർമാൻ ജോസഫ് ചാമക്കാല, കൺവെൻഷൻ ചെയർമാൻ ബിജി സി. മാണി, ഫിനാൻസ് ചെയർമാൻ ആൻഡ്രൂ പി തോമസ്, ഫെസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി എന്നിവർ സന്നിഹിതരായിരുന്നു.



അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് വിശ്വാസികളെ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള ആദ്യ അടിത്തറയാണ് ഈ കരാർ. ചിക്കാഗോയിലെ മക്കോർമിക് പ്ലേസിലാണ് ജൂബിലി കൺവെൻഷൻ നടക്കുക. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സീറോ മലബാർ സമ്മേളനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.