മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ യുഡിഎഫിനൊപ്പം. ആദ്യ മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണിയതോടെ 2000ലധികം ലീഡ് ആര്യാടൻ നേടി. രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർത്ഥി എം സ്വരാജാണ്. വഴിക്കടവ് തണ്ണിക്കടവിൽ യുഡിഎഫ് വ്യക്തമായ ലീഡ് കരസ്ഥമാക്കി. മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചതായാണ് വിവരം.
പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ. തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫ്, എൽഡിഎഫ് ക്യാമ്പുകളെ ഞെട്ടിച്ച് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ കരുത്തുകാട്ടി. ഇതുവരെ രണ്ടായിരത്തിലധികം വോട്ടുകളാണ് പി വി അൻവർ പെട്ടിയിലാക്കിയത്. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്.