ഇറ്റലിയില്‍ അന്തരിച്ച ഫാ.ജോപോള്‍ ചൂരക്കല്‍ എസ്.എ.സിയുടെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന്

ഇറ്റലിയില്‍ അന്തരിച്ച ഫാ.ജോപോള്‍ ചൂരക്കല്‍ എസ്.എ.സിയുടെ സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന്

കൊരട്ടി: ഇറ്റലിയില്‍ അന്തരിച്ച പള്ളോട്ടെന്‍ സന്യാസസഭാംഗം ഫാ. ജോപോള്‍ ചൂരക്കലിന്റെ (58) സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് തിരുവനന്തപുരത്തെ മണ്‍വിള പള്ളോട്ടിഗിരി ആശ്രമത്തില്‍ നടത്തും.

ഇറ്റലിയിലെ പേസറോ രൂപതയില്‍ സേവനം ചെയ്തു വരികയായിരുന്ന ഫാ. ജോപോള്‍ ലിംഫോമ അസുഖത്തിന് ചികിത്സയിലിരിക്കെ ജൂണ്‍ 12 നാണ് അന്തരിച്ചത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ തിരുമുടിക്കുന്ന് വാലാങ്ങാമുറി ചൂരക്കല്‍ പരേതരായ പൗലോസ് മാസ്റ്റര്‍ - സെലീന ദമ്പതികളുടെ മകനായി 1967 ല്‍ ജനിച്ച ഫാ. ജോപോള്‍ 1994 ല്‍ പള്ളോട്ടെന്‍ സഭയില്‍ ചേര്‍ന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി 2002 ഏപ്രില്‍ 27 ന് പൗരോഹിത്യം സ്വീകരിച്ചു.

കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അജപാലന ശുശ്രൂഷ നടത്തിയ അദേഹം 2015 ലാണ് ഇറ്റലിയിലെ പേസറോ രൂപതയില്‍ സേവനം ആരംഭിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ വാലാങ്ങാമുറിയിലെ ഭവനത്തിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലും ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭൗതിക ശരീരം തിരുവനന്തപുരത്തെ മണ്‍വിളയിലുള്ള പള്ളോട്ടിഗിരി ആശ്രമത്തിലേക്ക്കൊണ്ടുപോകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.