ബൺബറി സീറോ മലബാർ മിഷനിൽ തിരുനാളും സൺഡെ സ്കൂൾ വാർഷികവും ജൂൺ 28ന്

ബൺബറി സീറോ മലബാർ മിഷനിൽ തിരുനാളും സൺഡെ സ്കൂൾ വാർഷികവും ജൂൺ 28ന്

പെർത്ത്: വെസ്റ്റേൺ‌ ഓസ്ട്രേലിയയിലെ ബൺബറി സെന്റ് തോമസ് സീറോ മലബാർ മിഷനിൽ ഇടവക മദ്ധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷം 28ന്. ശനിയാഴ്ച രാവിലെ 9.30-ന് പ്രസുദേന്തി വാഴ്ചയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബ്ബാന, ലദീഞ്ഞ്, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, സ്‌നേഹ വിരുന്ന് എന്നിവ നടക്കും. ബൺബറി കാത്തലിക്ക് കോളജ് ഹാളിൽ ആണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.

ഉച്ചക്ക് രണ്ട് മണിയോടെ വൈവിധ്യമായ കലാപരിപാടികളോടെ സൺഡെ സ്‌കൂൾ വാർഷികവും തുടർന്ന് 4.30ന് ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ് സിനിമാ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരുനാളുകൾക്ക് വികാരി ഫാ. അജിത്ത് ചെറിയേക്കരയും അസി. വികാരി ഫാ. ബിബിൻ കുര്യനും നേതൃത്വം നൽകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.