മെൽബൺ: സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്വാണ്ടാസ് ഉപഭോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ക്വാണ്ടാസ് ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമില്‍ നടന്ന വിവര ചോര്‍ച്ചയില്‍ ഏകദേശം ആറു ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്ന പശ്ചാത്തലിത്താണിത്.
ചോര്‍ന്ന വിവരങ്ങള്‍ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ജനന തീയതി, ഇമെയില്‍ വിലാസങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫ്‌ളൈയര്‍ പിന്നുകള്‍ എന്നിവ നഷ്ടമായിട്ടില്ലെന്നും എയര്‍ ലൈന്‍ അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിനെ അപകടം ഇതിലൂടെ വ്യക്തമാകുന്നുവെന്ന് വിമര്‍ശകര്‍ പറയുന്നു.
അതേ സമയം സിസ്റ്റം ഇപ്പോൾ നിയന്ത്രണത്തിലാണെന്ന് കമ്പനി അറിയിച്ചു. ഓസ്‌ട്രേലിയൻ സൈബർ സുരക്ഷാ കേന്ദ്രത്തെയും ഫെഡറൽ പൊലീസിനെയും കമ്പനി ഈ കാര്യം അറിയിക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് വ്യക്തിഗതമായി അറിയിപ്പുകൾ അയയ്ക്കുകയും സഹായത്തിനായി പ്രത്യേക ലൈൻ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അപരിചിതമായ സന്ദേശങ്ങളിൽ നിന്നും ഇമെയിലുകളിൽ നിന്നും ജാഗ്രത പാലിക്കാനും ശക്തവും വ്യത്യസ്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) സജീവമാക്കുവാനും കമ്പനി നിർദേശികുന്നു. കൂടാതെ കമ്പനി ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നഷ്ടപരിഹാരത്തിനായി വ്യക്തമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.