മെൽബൺ കത്തീഡ്രൽ വളഞ്ഞ് മുസ്ലീങ്ങൾ; കറുത്ത വസ്ത്രം ധരിച്ചെത്തിയ മുസ്ലീം യുവാക്കൾ പാലസ്തീൻ പതാകകൾ വീശി സൂക്തങ്ങൾ‌ ഉച്ചത്തിൽ ഉച്ചരിച്ചു; നടുക്കുന്ന വീഡിയോ

മെൽബൺ കത്തീഡ്രൽ വളഞ്ഞ് മുസ്ലീങ്ങൾ; കറുത്ത വസ്ത്രം ധരിച്ചെത്തിയ മുസ്ലീം യുവാക്കൾ പാലസ്തീൻ പതാകകൾ വീശി സൂക്തങ്ങൾ‌ ഉച്ചത്തിൽ ഉച്ചരിച്ചു; നടുക്കുന്ന വീഡിയോ

മെൽബൺ: മെൽബൺ സെന്റ് പാട്രിക്സ് കത്തീഡ്രൽ വളഞ്ഞ് ആയിരക്കണക്കിന് മുസ്ലീങ്ങൾ. ഇമാം ഹുസൈന്റെ മരണത്തെ അനുസ്മരിക്കുന്ന വിലാപ ദിനമായ അഷുറ ആചരിക്കാനെത്തിയ ലോകമെമ്പാടു നിന്നുമുള്ള ഷിയാ മുസ്ലീങ്ങളാണ് കത്തീഡ്രൽ വളഞ്ഞത്. കത്തീഡ്രലിനും ചുറ്റും നടന്ന ഈ ഹീനപ്രവൃത്തിയെ പലരും ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്.

ട്രഷറി ഗാർഡൻസിൽ നിന്ന് ആരംഭിച്ച മുസ്ലിങ്ങളുടെ പരേഡ് സെന്റ് പാട്രിക് കത്തീഡ്രൽ, പാർലമെന്റ് ഹൗസ്, സ്പ്രിംഗ് സ്ട്രീറ്റ് എന്നീ പ്രദേശങ്ങളിലൂടെയാണ് മുന്നോട്ട് നീങ്ങിയത്.

കറുത്ത വസ്ത്രം ധരിച്ച ഒരു വലിയ ജനക്കൂട്ടം പാർക്കിൽ പ്രാർത്ഥിക്കുന്നതും വഴികളിലൂടെ നടന്ന് പോകുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പലരും പാലസ്തീൻ പതാകകളുമായാണ് പരേഡിന് എത്തിയത്. ബാനറുകൾ വീശി പാട്ടുകളും മന്ത്രങ്ങളും ആലപിച്ചുകൊണ്ടാണ് ജനക്കൂട്ടം ഒരുമിച്ച് നീങ്ങിയത്.

കത്തീഡ്രലിന് ചുറ്റും മുസ്ലീങ്ങൾ നിൽക്കുന്നതിന്റെയും വിദേശ ഭാഷയിലുള്ള മന്ത്രങ്ങൾ ഉച്ചഭാഷിണിയിൽ പ്ലേ ചെയ്യുന്നതിന്റെയും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. ക്രൈസ്തവ മതത്തിന് നേരെ നടന്ന അവഹേളനമായിട്ടാണ് ഇതിനെ പലരും നോക്കികാണുന്നത്.

"ഇത് തികച്ചും ഭ്രാന്താണ്. മെൽബണിലെ കത്തീഡ്രൽ വളഞ്ഞ മുസ്ലീം പുരുഷന്മാരുടെ ഒരു കൂട്ടം തന്നെയായിരുന്നു. ഇത് അനുവദിക്കാൻ പാടില്ല" എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എസ്കിൽ പങ്കിട്ട വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. ഇത്തരം നീക്കങ്ങൾ ഇനിയും സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ അധികാരികൾ വിഷയത്തിൽ ഇടപെടണമെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പറഞ്ഞു.

"ഓസ്‌ട്രേലിയയിൽ കുടിയേറ്റക്കാരായി തങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ച ക്രിസ്ത്യാനികളോട് അവർ അനാദരവ് കാണിക്കുകയാണ്. അത് വളരെ തെറ്റാണ്!" ഒരാൾ ചൂണ്ടിക്കാട്ടി. ലേബർ എംപി ജൂലിയൻ ഹിൽ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെയും പലരും വിമർശിക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.