ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക്; ഇന്ത്യയ്ക്ക് 133-ാം സ്ഥാനം

ഫിഫ റാങ്കിങ്; ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക്; ഇന്ത്യയ്ക്ക് 133-ാം സ്ഥാനം

ന്യൂഡല്‍ഹി: ഫിഫയുടെ പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചു. അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. സ്പെയിനാണ് രണ്ടാമത്. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്നു. യുവേഫ നേഷന്‍സ് കപ്പ് കിരീടം ചൂടിയ പോര്‍ച്ചുഗല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി.

അതേസമയം സമീപകാലത്ത് മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യ 133-ാം സ്ഥാനത്താണ്. ആറ് സ്ഥാനങ്ങള്‍ പിറകോട്ടിറങ്ങിയ നീലപ്പട കഴിഞ്ഞ എട്ട് വര്‍ഷത്തെ മോശം റാങ്കിലാണെത്തിയത്. 2023 ജൂലൈയില്‍ 99-ാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ കൂപ്പുകുത്തിയത്.

2023 നവംബറിന് ശേഷം ഔദ്യോഗിക മത്സരങ്ങളിലൊന്നും ജയിക്കാനായില്ല. അവസാന 16 മാച്ചില്‍ ഒരു ജയം മാത്രമാണുള്ളത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് നിന്ന് മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.