എ.കെ ആന്റണിയുടെ സഹോദരന്‍ എ.കെ ജോണ്‍ അന്തരിച്ചു; സംസ്‌കാരം നാളെ

 എ.കെ ആന്റണിയുടെ സഹോദരന്‍ എ.കെ ജോണ്‍ അന്തരിച്ചു; സംസ്‌കാരം നാളെ

ചേര്‍ത്തല: മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ സഹോദരന്‍ എ.കെ ജോണ്‍ (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലം ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹൈക്കോടതി ഗവ പ്ലീഡര്‍, കെഎസ്എഫ്ഇ, കാത്തലിക് സിറിയന്‍ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജേര്‍ളി ജോണ്‍, മകന്‍: ജോസഫ് ജോണ്‍ (യു.കെ), മരുമകള്‍: എലിസബത്ത് ജോണ്‍ (യു.കെ.).

മറ്റ് സഹോദരങ്ങള്‍: എ.കെ തോമസ് പാല (റിട്ടയേര്‍ഡ് സഹകരണ രജിസ്റ്റാര്‍), മേരിക്കുട്ടി ദേവസ്യ, എ.കെ ജോസ് (റിട്ടയര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡ്), പരേതരായ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ, റോസമ്മ കുര്യന്‍ കോളുതറ, കൊച്ചുറാണി തോമസ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചേര്‍ത്തല മുട്ടം സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.