അകാലത്തിൽ പൊലിഞ്ഞ ആസ്റ്റിൻ ചാക്കോയുടെ സംസ്കാരം ഇന്ന് അഡ്ലെയ്ഡ് സെന്റ് മേരിസ് ദേവാലയത്തിൽ

അകാലത്തിൽ പൊലിഞ്ഞ ആസ്റ്റിൻ ചാക്കോയുടെ സംസ്കാരം ഇന്ന് അഡ്ലെയ്ഡ് സെന്റ് മേരിസ് ദേവാലയത്തിൽ

അഡ്ലെയ്ഡ്: ജൂൺ 19ന് മരണപ്പെട്ട ചാക്കോ- മിനി ദമ്പതികളുടെ ഏക മകൻ ആസ്റ്റിൻ ചാക്കോയുടെ സംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് അഡ്ലെയ്ഡ് സെന്റ് മേരിസ് ദേവാലയത്തിൽ. സംസ്കാര ശുശ്രൂഷക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. സിബി കുര്യൻ മുഖ്യകാർമികനാകും. ഫാ. എബ്രഹാം കഴുന്നാടിയിൽ, ഫാ.ജോസി സെബാസ്റ്റ്യൻ, ഫാ. സിജൊ ജോസഫ്‌, ഫാ. ജോൺ പുതുവാ, ഫാ. ലാൻസി ഡിസിൽവ എന്നിവർ സഹകാർമികത്വം വഹിക്കും.

മെൽബൺ രൂപതാ മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ ആസ്റ്റിന്റെ ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.