ഹാരി പോട്ടര്‍ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു; ആദ്യ സീസണ്‍ 2027 ല്‍ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍

ഹാരി പോട്ടര്‍ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു; ആദ്യ സീസണ്‍  2027 ല്‍ പുറത്തിറങ്ങുമെന്ന് നിര്‍മാതാക്കള്‍

ലണ്ടന്‍: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാരി പോട്ടര്‍ പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചു. എട്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഹാരിപോട്ടര്‍ സിനിമ ചിത്രീകരിച്ച ബ്രിട്ടണിലെ വാര്‍ണര്‍ ബ്രദേഴ്സ് സ്റ്റുഡിയോയില്‍ തന്നെയാണ് സീരിസിന്റെ ചിത്രീകരണവും പുരോഗമിക്കുന്നത്.

ജെ.കെ. റൗളിങിന്റെ നോവല്‍ പരമ്പരയെ ആധാരമാക്കി എച്ച്ബിയോ ആണ് പരമ്പര നിര്‍മിക്കുന്നത്. അതേസമയം ഹാരി പോട്ടറായി വേഷമിടുന്ന പതിനൊന്നുകാരന്‍ ഡൊമിനിക് മക് ലൂഗ്ലിന്റെ ഫസ്റ്റ് ലുക്ക് നിര്‍മാതാക്കള്‍ പുറത്തുവിട്ടു.

ഹോഗ് വാര്‍ട്ട്സിന്റെ യൂണിഫോമും വട്ട കണ്ണടയും ധരിച്ച വേഷത്തില്‍ നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഹെര്‍മിയോണ്‍ ഗ്രാന്‍ജറായി അറബെല്ല സ്റ്റാന്റണും റോണ്‍ വീസ്ലിയായി അലസ്റ്റെയര്‍ സ്റ്റൗട്ടും വേഷമിടുന്നുണ്ട്.

ആദ്യ സീസണ്‍ 2027 ല്‍ പുറത്തിറങ്ങുമെന്നാണ് എച്ച്ബിയോ അറിയിച്ചത്. സീരീസ് പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. റൗളിങിന്റെ നോവലുകളോട് പൂര്‍ണമായും നീതി പുലര്‍ത്തുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.