അശ്ലീല ഉള്ളടക്കം: 25 ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

അശ്ലീല ഉള്ളടക്കം:  25  ഡിജിറ്റല്‍  പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് നിരവധി ഒടിടി ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.

ഇത്തരത്തിലുള്ള 25 പ്ലാറ്റ്‌ഫോമുകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയില്‍ ഇവയുടെ പ്രദര്‍ശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ബൂമെക്സ്, ഉല്ലു, ദേശി ഫ്‌ളിക്സ്, നവരസ ലൈറ്റ്, ബിഗ് ഷോട്ട്‌സ് ആപ്പ് ഉള്‍പ്പെടെ 25 പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തില്‍ നടപടി സ്വീകരിച്ചത്.

2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പുറമെ, 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കും അന്ന് പൂട്ട് വീണു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.