ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജിവച്ച ഒഴിവില്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ ഒന്‍പതിനു തന്നെ ഫല പ്രഖ്യാപനവുമുണ്ടാകും.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ജൂലൈ 21 നായിരുന്നു രാജി വെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു അദേഹം രാജി സമര്‍പ്പിച്ചത്. ഇത് പല രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.