വീണ്ടും പാക് പ്രകോപനം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

വീണ്ടും പാക് പ്രകോപനം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരില്‍ പൂഞ്ച് സെക്ടറിലാണ് വെടിവയ്പ്പുണ്ടായത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെടിയുതിര്‍ത്തത്. പാക് സൈന്യത്തിന്റെ പ്രകോപനകരമായ നീക്കത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. 15 മിനിറ്റോളം വെടിവയ്പ് നീണ്ടുനിന്നുവെന്ന് സൈന്യം അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ ചെക്ക്‌പോസ്റ്റിന് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പൂഞ്ച് സെക്ടറില്‍ പാക് പ്രകോപനമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവയ്പിന്റെ മറവില്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.